കൊല്‍ക്കത്ത•ബി.ജെ.പി മുന്‍ രാജ്യസഭാ എം.പി ചന്ദന്‍ മിത്രയടക്കം നിരവധി പുതുമുഖങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച തൃണമൂലിന്റെ കൂറ്റന്‍ റാലിയില്‍ വച്ചാണ് ചന്ദന്‍ മിത്രയും ബംഗാള്‍ നിയമസഭയിലെ നാല് കോണ്‍ഗ്രസ് എം.എല്‍.എമാരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലായിരുന്നു ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
സമര് മുഖര്‍ജി, അബു താഹിര്‍, സബിന യസ്മിന്‍, അഖ്റുസ്മാന്‍ എന്നിവരാണ് തൃണമൂലില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍.
ചന്ദന്‍ മിത്ര ഏതാനും ദിവസം മുന്‍പ് ബി.ജെ.പിയില്‍ നിന്നും രാജിവച്ചിരുന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ അടുത്ത അനുയായിയായിരുന്ന മിത്ര, മോദി-അമിത് ഷാ അച്ചുതണ്ടിന്റെ അധികാരത്തില്‍ പാര്‍ട്ടിയില്‍ പാര്ശ്വവത്കരിക്കപ്പെട്ടതില് അസന്തുഷ്ടനായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജിക്കത്തില്‍ ഇദ്ദേഹം തന്റെ അസന്തുഷ്ടി പ്രകടമാക്കുകയും ചെയ്തിരുന്നു.
‘ദി സ്റ്റേറ്റ്മാന്‍’ പത്രത്തില്‍ പത്രപ്രവര്ത്തകാനായി കരിയര്‍ തുടങ്ങിയ മിത്ര ഇപ്പോള്‍ ഡല്‍ഹിയില്‍ ‘ദി പയനീര്‍’ പത്രത്തിന്റെ എഡിറ്ററാണ്.
Post Your Comments