Latest NewsIndia

കോളേജിൽ പഠിപ്പിക്കാൻ ഇനിമുതൽ ബിരുദത്തിന്റെ മാർക്കും പ്രധാനം

ന്യൂഡൽഹി: കോളേജുകളിലും സർവകലാശാലകളിലും പഠിപ്പിക്കണമെങ്കിൽ ബിരുദത്തിന്റെ മാർക്കും പ്രധാനമെന്ന് യുജിസി വിജ്ഞാപനമിറക്കി. അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ ജോലിയിൽ പ്രവേശിക്കാൻ നേരത്തേ പരിഗണിച്ചിരുന്ന ബിരുദാനന്തര ബിരുദ മാർക്ക്, നെറ്റ്, എംഫിൽ, പിഎച്ച്ഡി, അധ്യാപന പരിചയം തുടങ്ങിയവയ്ക്കുള്ള സ്കോറുകൾക്കു പുറമേയാണു ബിരുദതല മാർക്കും വരിക.

ബിരുദ പരീക്ഷയിൽ 80 ശതമാനത്തിലധികം മാർക്കുള്ളവർക്ക് 15, 60–80 ശതമാനക്കാർക്ക് 13, 55–60 % മാർക്കുള്ളവർക്ക് 10, 45–55 ശതമാനക്കാർക്ക് അ‍ഞ്ച് എന്നിങ്ങനെയാണു സർവകലാശാലാ നിയമനത്തിൽ സ്കോർ ലഭിക്കുക. കോളജ് നിയമനത്തിലാകട്ടെ ബിരുദ പരീക്ഷയിൽ 80 ശതമാനത്തിലധികം മാർക്കുള്ളവർക്ക് 21, 60–80 ശതമാനക്കാർക്ക് 19, 55–60 % മാർക്കുള്ളവർക്ക് 16, 45–55 ശതമാനക്കാർക്ക് 10 എന്നിങ്ങനെയാണു സ്കോർ.

Read also:കോളേജ് പ്രിന്‍സിപ്പല്‍ നിയമന കാലാവധിയിൽ മാറ്റം

അതേസമയം, അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്കു നെറ്റ് അടിസ്ഥാന യോഗ്യതയായി വേണമെന്ന നിബന്ധന തുടരും. എന്നാൽ, ഗവേഷണ യോഗ്യതയുള്ളവർക്ക് ഇക്കാര്യത്തിൽ ഇളവു നൽകും. ആഗോള റാങ്കിങ് പട്ടികയിൽ ആദ്യത്തെ അഞ്ഞൂറിൽ ഉൾപ്പെടുന്ന സർവകലാശാലയിൽനിന്നു പിഎച്ച്ഡി നേടുന്നവർക്കു സർവകലാശാലകളിലും കോളജുകളിലും അസിസ്റ്റന്റ് പ്രഫസറാകാമെന്ന ഉപാധിയും യുജിസി നിർദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button