സിഡ്നി: അടുത്ത ഏകദിന ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ താനുണ്ടാകുമെന്ന വിശ്വാസം തനിക്കുണ്ടെന്ന് ഡേവിഡ് വാര്‍ണര്‍. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിടുന്ന താരം അടുത്ത ഐ.പി.എല്ലിനും ലോകകപ്പിനും മികച്ച പ്രകടനം കാഴ്ചവെയ്കാനാകുമെന്നാണ് താരം പറയുന്നത്.
Also Read: വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ സമനില വഴങ്ങി ഇന്ത്യ
വിലക്കുള്ള സമയത്തും നിരന്തരം പരിശീലനത്തില്‍ ഏർപെടുന്നുണ്ടെന്നും വിലക്ക് മാറിയ ശേഷം സന്നാഹ മത്സരങ്ങള്‍ കളിക്കുകയും ചെയ്യുമെന്ന് പറഞ്ഞ വാർണർ അടുത്ത ഐ.പി.എലില്‍ താനുണ്ടാകുമെന്നും പറഞ്ഞു. ഐ.പി.എല്ലിലൂടെ തന്റെ ഫോം വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് ഓസ്ട്രേലിയൻ താരത്തിന്റെ പ്രതീക്ഷ.
Post Your Comments