മുംബൈ : പൂനെയിൽ രണ്ടു കോടിയുടെ അസാധു നോട്ടുമായി അറസ്റ്റ് ചെയ്തത് കോൺഗ്രസ് കൗൺസിലറേയും സംഘത്തേയും. സംഗമ്നെർ നഗരസഭാംഗമാണ് അഭാംഗ്. അഹമ്മദ് നഗറിൽ നിന്നാണ് കോൺഗ്രസ് കൗൺസിലർ ഗജേന്ദ്ര അഭാംഗിനേയും സംഘത്തേയും അറസ്റ്റ് ചെയ്തത്. നോട്ടുകൾ മറ്റൊരാൾക്ക് കൈമാറാൻ എത്തിയപ്പോഴാണ് ഇവർ പിടിയിലായത്.
ഖഡക് പൊലീസാണ് ഇവരെ പിടികൂടിയത്. പിടികൂടിയ പണത്തിൽ ഒരു കോടി രൂപ തന്റേതാണെന്ന് കൗൺസിലർ സമ്മതിച്ചിട്ടുണ്ട്. ബാക്കി ഒരു കോടി രൂപ മറ്റ് സംഘാംഗങ്ങളുടേതാണ് . ആർക്ക് നൽകാനാണ് ഇവർ അസാധു നോട്ടുകൾ കൊണ്ടു വന്നത് എന്നതിനെപ്പറ്റി അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.ആയിരം രൂ-പയുടെ 11,900 നോട്ടുകളും അഞ്ഞൂറു രൂപയുടെ 36,000 നോട്ടുകളുമാണ് പിടികൂടിയത്.
Post Your Comments