Life StyleHome & Garden

വീടിന് ഭംഗികൂട്ടുന്ന വാതിലുകളെ പരിചയപ്പെടാം !

വീടുകളുടെ സുരക്ഷാ കവചങ്ങളായ വാതിലുകൾ ഇന്ന് മനോഹരമായ ഡിസൈനുകളിൽ കാണപ്പെടുന്നുണ്ട്. ഓരോരുത്തരുടേയും ഇഷ്ടാനുസരണവും കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തിലുമൊക്കെ വാതിലുകൾ നിർമിക്കുകയാണ് പതിവ്. മനോഹരവും ബലവുമുള്ളതായ വാതിലുകള്‍ വീടിന്‍റെ ആകര്‍ഷണീയത കൂട്ടുന്നു.

നമുക്ക് എവിടേക്ക് പ്രവേശിക്കണമെങ്കിലും വാതില്‍ തുറക്കാതെ കഴിയില്ല. ലോകത്തിന്‍റെ പല ഭാഗങ്ങളിലും വ്യത്യസ്തമായ വാതിലുകളാണ് ഉപയോഗിച്ചു വരുന്നത്.വ്യത്യസ്തങ്ങളായ ചില വാതിലുകളെ പരിചയപ്പെടാം.

പ്രവേശന വാതില്‍:

പേരുസൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു വീടോ മറ്റ് എന്ത് കെട്ടിടവുമാകട്ടെ അതിലേക്ക് പ്രവേശിക്കാനുള്ള പ്രധാന വാതിലായിരിക്കുമിത്. അതിനാല്‍ തന്നെ കൂടുതല്‍ ശ്രദ്ധ പതിയുന്ന വാതിലും ഇതുതന്നെ. പ്രധാന വാതിലായതിനാല്‍ ഇത് വളരെ മനോഹരവും ബലവുമുള്ളതായിരിക്കണം. കേരളീയ സാഹചര്യങ്ങളനുസരിച്ച്‌ മരം കൊണ്ടുള്ള പ്രവേശന വാതിലാണ് ഉത്തമം.

ഇന്‍റീരിയര്‍ വാതിലുകള്‍:

വീടിനുള്ളിലെ മുറികളുമായി ബന്ധിപ്പിക്കുന്നതാണ് ഈ വാതിലുകള്‍. വളരെ സാധാരണമായ രീതിയിലും ചുരുങ്ങിയ ചെലവിലും ഈ വാതിലുകള്‍ ഉണ്ടാക്കാം. പ്ലൈവുഡ്, ഫൈബര്‍ തുടങ്ങിയവകൊണ്ട് ഇവ നിര്‍മ്മിക്കാം.

ഗ്ലാസ് വാതിലുകള്‍:

ഏറ്റവുംമനോഹരമായ വാതിലുകളാണ് ചില്ലു വാതിലുകള്‍. പ്ലെയിന്‍ ഗ്ലാസ്സും അലങ്കാരപണികളടങ്ങിയ ഗ്ലാസും ഉപയോഗിച്ച്‌ ഈ വാതിലുകള്‍ നിര്‍മ്മിക്കാനാവും. തണുപ്പുള്ള പ്രദേശത്താണ് ഇത്തരം ഗ്ലാസ്‌ വാതിലുകള്‍ കൂടുതല്‍ കാണാറുള്ളത്.

ലോഹ വാതിലുകള്‍:

വളരെ ദൃഢമായവയായിരിക്കും ലോഹങ്ങള്‍ കൊണ്ടുള്ള വാതിലുകള്‍. അതിനാല്‍ തന്നെ കൂടുതല്‍ സുരക്ഷ നല്‍കാനും ഈ വാതിലുകള്‍ക്കാവും. ഇരുമ്പ് , ഓട്, അലുമിനിയം തുടങ്ങിയ ലോഹങ്ങളാണ് പ്രധാനമായും വാതില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button