Latest NewsKerala

അധികൃതരുടെ അനാസ്ഥ; ആശുപത്രിക്കിടക്കയിൽ ആദിവാസി വയോധിക ഉറുമ്പരിച്ച നിലയിൽ

മലപ്പുറം: ആശുപത്രിക്കിടക്കായിൽ ആദിവാസി വയോധിക ഉറുമ്പരിച്ച നിലയിൽ. അമരമ്പലം അയ്യപ്പംകുളം കോളനിയിലെ നീലിയെയാണ് ആശുപത്രിക്കിടക്കായിൽ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയത്. ഇടതുകാലിന്റെ തുടയെല്ലു പൊട്ടിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും ബാന്റേജിട്ട ശേഷം വീണ്ടും നിലമ്ബൂര്‍ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒറ്റപ്പെട്ട ചില സഹായങ്ങള്‍ ഒഴിച്ചാല്‍ മുഴുവന്‍ സമയത്തും വയോധികയെ പരിചരിക്കാന്‍ ആളില്ല. ഐടിഡിപി ഉദ്യോഗസ്ഥര്‍ പേരിന് കടമ നിര്‍വഹിച്ച്‌ മടങ്ങുകയാണ് പതിവ്.

ALSO READ: ആറുമക്കളുടെ അമ്മ വീടിന്റെ ഉമ്മറത്ത് ഉറുമ്പരിച്ച നിലയില്‍

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് അമ്മയെ ചികിത്സിക്കാനുള്ള പണമില്ല. സാമൂഹിക പ്രവര്‍ത്തക അയനിക്കോടന്‍ വിനീതയാണ് ഇടക്കിടെയെത്തി നീലിയെ പരിചരിക്കുന്നത്. വിനീത എത്തിയപ്പോഴാണ് ഉറുമ്പിന്‍കൂട്ടം കടിച്ചതായി ശ്രദ്ധയില്‍പ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button