ന്യൂഡല്‍ഹി: വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ പുതിയ നീക്കവുമായി വാട്‌സ്‌ആപ്പ്. സന്ദേശങ്ങള്‍ കൂട്ടമായി ഫോര്‍വേഡ് ചെയ്യുന്നതിന് വാട്‌സ്‌ആപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തും. അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഇനി ഒരു സന്ദേശം ഒരേ സമയം ഫോര്‍വേഡ് ചെയ്യാനാകില്ല. വ്യാജവാർത്തകൾ പ്രചരിക്കുന്നത് തടയാൻ ഫേസ്ബുക്ക് നടപടികൾ എടുത്തതിന് തൊട്ട് പിന്നാലെയാണ് വാട്സ്ആപ്പിന്റെ നീക്കം.
ALSO READ: വ്യാജ സന്ദേശങ്ങൾക്കെതിരെ പത്രപരസ്യമിട്ട് വാട്‌സ് ആപ്
ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ഇന്ത്യയിലുള്ള ഉപഭോക്താക്കള്‍ സന്ദേശം അയയ്ക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തും. വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വാട്‌സ് ആപ്പ് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പ്രസ്താവനയിറക്കിയിരുന്നു.
വ്യാജ വാര്‍ത്തളും തെറ്റായ വിവരങ്ങളും നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കും അറിയിച്ചിരുന്നു.
Post Your Comments