Latest NewsIndia

ഭാര്യമാരെ ഉപേക്ഷിച്ച് മുങ്ങിയ പ്രവാസികൾക്ക് പിടിവീണു

ന്യൂഡല്‍ഹി: ഭാര്യമാരെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടക്കുന്ന പ്രവാസികൾക്ക് കേന്ദ്രസർക്കാരിന്റെ പിടിവീണു. ഈ രീതിയിൽ പ്രവർത്തിച്ച എട്ട് പ്രവാസികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി. ഇവര്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കേന്ദ്ര വനിതാ – ശിശു വികസന മന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു.

എണ്‍പതോളം പരാതികളാണ് വിദേശകാര്യ മന്ത്രാലയത്തിന് കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ലഭിച്ചത്. പരാതികളുടെ ഗൗരവം കണക്കിലെടുത്താണ് ആദ്യഘട്ടത്തില്‍ എട്ടുപേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചുപേരുടെ പാസ്‌പോര്‍ട്ടുകള്‍ കഴിഞ്ഞമാസം തന്നെ വിദേശകാര്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. ദേശീയ വനിതാ കമ്മീഷന്‍ പരിശോധിക്കുന്ന പരാതികളില്‍ വനിതാ – ശിശുവികസന മന്ത്രാലയ സെക്രട്ടറി നേതൃത്വം നല്‍കുന്ന സമിതിയാണ് പാസ്‌പോര്‍ട്ട് അസാധുവാക്കുന്ന നടപടികളെടുക്കുന്നത്.

Read also: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനം-പൂര്‍ണരൂപം

കുടുംബ പ്രശ്‌നങ്ങളും കേസുകളും മറ്റുംകൊണ്ട് വിദേശത്തേക്ക് കടക്കുന്നവർക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button