തൃശൂര്‍: പീഡനക്കേസിലെ പ്രതിയെ സഹായിച്ച പോലീസുകാരിക്ക് കിട്ടിയത് എട്ടിന്റെ പണി. മലപ്പുറം അരീക്കോട് പന്ത്രണ്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് പോലീസുകാരി വഴിവിട്ട സഹായങ്ങൾ ചെയ്തു നൽകിയിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി പ്രതികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. വനിതാ പൊലീസ് ഓഫീസറായ അഫ്സത്തിനെ തേഞ്ഞിപ്പലത്തേക്ക് തൃശൂര്‍ റേഞ്ച് ഐ.ജി സ്ഥലംമാറ്റി.
ALSO READ: പീഡനക്കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് യു.പി സർക്കാർ
സഹോദരന്മാരുടെ മക്കളായ പന്ത്രണ്ടും പതിനാറും വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് അരീക്കോട് ലൈംഗിക അതിക്രമത്തിന് ഇരയായത്. ഇതില്‍ 12 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ചേച്ചിയുടെ ഭര്‍ത്താവും അയല്‍വാസിയായ ഹാരിസ് എന്നയാളും ചേര്‍ന്നാണ്. ഇവരെ കണ്ടെത്താനായിട്ടില്ല.
Post Your Comments