തിരുവനന്തപുരം: തമലം ത്രിവിക്രമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ വൻകവർച്ച. കാണിക്ക വഞ്ചികളിലെ പണവും ഭക്തന്‍ നേര്‍ച്ചയായി സമര്‍പ്പിച്ച തിരുമുഖവും മോഷ്ടാക്കൾ കവര്‍ന്നു . ഇന്ന് പുലര്‍ച്ചെ നടതുറക്കാന്‍ കീഴ്ശാന്തി രാജേഷ് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് പൂജപ്പുര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
നാലമ്പലത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന കാണിക്ക വഞ്ചികളില്‍ നിന്നാണ് പണം മോഷണം പോയത്. വഞ്ചികള്‍ കൊടിമരത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പൂജപ്പുര ചെങ്കള്ളൂര്‍ ദേവസ്വം സബ് ഗ്രൂപ്പ് ഉദ്യോഗസ്ഥരെത്തി വഞ്ചികളിലെ പണം ഇന്ന് എണ്ണി തിട്ടപ്പെടുത്താൻ ഇരിക്കെയാണ് മോഷണം നടന്നത്.
Read also:ഫേസ്ബുക്കിൽ ഇത്തരം പോസ്റ്റുകൾക്ക് വിലക്ക്
കഴിഞ്ഞ വര്‍ഷവും ഇതേസമയത്ത് ക്ഷേത്രത്തില്‍ മോഷണം നടന്നിരുന്നു. കാണിക്ക വഞ്ചികളില്‍ നിന്ന് അന്നും പണം അപഹരിക്കപ്പെട്ടിരുന്നു. എന്നാൽ ആ പ്രതികൾ ഇതുവരെ പിടിയിലായിട്ടില്ല .ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്.
Post Your Comments