Latest NewsIndia

അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുൻപ് നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം; ശേഷം ആലിംഗനവും ക്ഷമാപണവും

ന്യൂഡൽഹി: ഇതുവരെയില്ലാത്ത രീതിയില്‍ ബിജെപി നേതൃത്വത്തിനെതിരേയും നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കുമെതിരേയും കടന്നാക്രമിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. നരേന്ദ്ര മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് അദ്ദേഹത്തിന്‍റെ കള്ളത്തരം കൊണ്ടാണെന്നുള്ള ‘പരാമര്‍ശം സഭയിൽ മാത്രമല്ല പ്രധാനമന്ത്രിയെയും പൊട്ടിച്ചിരിപ്പിച്ചു. രാഹുൽ വളരെയേറെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച ശേഷം മോദിയുടെ ഇരിപ്പിടത്തിനരികുൽ പോയി പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തു കൊണ്ട് തന്റെ വിമർശനം വ്യക്തിപരമായി അല്ല എന്ന് പറയുകയും ചെയ്തു.

ഇതും സഭയിൽ ചിരി പടർത്തി.  പ്രസംഗം കഴിഞ്ഞ ശേഷം ​പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലെത്തിയാണ്​ അദ്ദേഹത്തെ രാഹുല്‍ ആലിംഗനം ചെയ്​തത്​. തുടര്‍ന്ന്​ മോഡി രാഹുലിന് കൈകൊടുക്കുകയും തൊലി തട്ടുകയും ചെയ്തു. ഇത് കഴിഞ്ഞു പോകുകയായിരുന്ന രാഹുലിനെ മോദി അദ്ദേഹത്തെ തിരിച്ചു വിളിച്ച്‌​ സ്വകാര്യമായി സംസാരിക്കുകയും ചെയ്​തു. കൂടാതെ ഇരിപ്പിടത്തിൽ തിരിച്ചെത്തിയ രാഹുൽ ബിജെപി ക്കും ആർ എസ് എസിനും നന്ദി പറയുകയും ചെയ്തു. പ്രസംഗത്തില്‍ ബി.ജെ.പിക്ക്​​​ നന്ദിയെന്ന്​ രാഹുല്‍ പറഞ്ഞിരുന്നു.

ഇന്ത്യക്കാരനായിരിക്കുന്നതി​​ന്റെ മൂല്യം മനസിലാക്കി തന്നത്​ ബി.ജെ.പിയും ആര്‍.എസ്​.എസുമാണ്​. നിങ്ങള്‍ക്ക്​ എന്നോട്​ ദേഷ്യമുണ്ടായിരിക്കാം. നിങ്ങളെന്നെ പപ്പു എന്ന്​ വിളിക്കുന്നു. എന്നാല്‍ എനിക്ക്​ നിങ്ങളോട്​ ദേഷ്യമില്ല, ഞാന്‍ കോണ്‍ഗ്രസുകാരനാണ്​ – രാഹുല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button