തിരുവനന്തപുരം : ഓണത്തിനുള്ള ഒരുക്കങ്ങളുമായി പിണറായി സർക്കാർ. ഓണം എത്തുന്നതിന് മുമ്പ് ക്ഷേമപെന്‍ഷന്‍ അർഹതപ്പെട്ടവർക്ക് വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. 42, 17,907 പേര്‍ക്കാണ് ജൂലൈ മുതലുള്ള പെന്‍ഷന്‍ നല്‍കുക. ഇതില്‍ 8,73, 504 പേര്‍ ഭരണപക്ഷത്തിന്റെ കാലത്ത് പുതിയതായി പട്ടികയിൽ വന്നതാണ് . 1733 കോടി രൂപയാണ് ഇതിന് വേണ്ടത്.
ഓണത്തിനുള്ള പച്ചക്കറിയും നിത്യോപോയോഗ സാധനങ്ങളും വിലക്കുറവിൽ നൽകുന്നതിനായി സംസ്ഥാനത്ത് 6500ല്‍പരം `സഹകരണച്ചന്ത സജ്ജമാക്കും. സഹകരണവകുപ്പിന്റെ കീഴില്‍ മാത്രം 3500 ചന്തയും സപ്ലൈക്കോ 1500ല്‍ പരം ചന്തയും തുറക്കും. മാവേലി സ്റ്റോറുകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും അനുബന്ധമായി പ്രത്യേക ചന്തയുമുണ്ടാകും
മാവേലി സ്റ്റോറില്ലാത്ത പഞ്ചായത്തില്‍ ഇത്തവണയും പ്രത്യേക ചന്തയുണ്ടാകും. ജില്ലാ ആസ്ഥാനത്തും താലുക്ക് കേന്ദ്രങ്ങളിലും ഡിപ്പോ കേന്ദ്രങ്ങളിലും വിപുലമായ ഓണചന്തയും ഒരുക്കും. കൃഷിവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ കഴിഞ്ഞ ഓണത്തിനെക്കാള്‍ കൂടുതല്‍ ചന്തകള്‍ തുറക്കും. ഒപ്പം കുടംബശ്രീ, സഹകരണസ്ഥാപനങ്ങള്‍, വിവിധ വിപണസ്ഥാപനങ്ങള്‍, കര്‍ഷകരുടെ ഉത്പാദക കൂട്ടായ്മകള്‍ എന്നിവ വഴിയും ചന്തകൾ ആരംഭിക്കും.
Post Your Comments