Latest NewsIndia

മൂന്നില്‍ രണ്ട് വോട്ടും പിടിച്ച് ബിജെപി സര്‍ക്കാര്‍

ന്യൂഡൽഹി: ഒരു ദിനം മുഴുവന്‍ നീണ്ട നടപടികൾക്കൊടുവിൽ നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ടിഡിപി കൊണ്ടു വന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് മോദി സര്‍ക്കാര്‍ പ്രമേയം അതിജീവിച്ചത്.

Also Read: അവിശ്വാസ പ്രമേയം തള്ളി

ലോക്‌സഭയിലെ 451 എംപിമാര്‍ പങ്കെടുത്ത വോട്ടെടുപ്പില്‍ 325 പേര്‍ പ്രമേയത്തിന് എതിരായും 126 പേര്‍ അനുകൂലമായും വോട്ട് ചെയ്തു. എഐഎഡിഎംകെയുടെ വോട്ടുകളും ബിജെപിയ്ക്കാണ് ലഭിച്ചത്.

പ്രതീക്ഷിച്ച സംഖ്യയിലേക്ക് എത്താന്‍ സാധിക്കാതിരുന്നത് പ്രതിപക്ഷത്തിന് തിരിച്ചടിയായി. 140 വോട്ടുകള്‍ എങ്കിലും ലഭിക്കുമെന്നായിരുന്നു പ്രതിപക്ഷം കണക്ക് കൂട്ടിയത്. രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ നടത്തിയ കടന്നാക്രമണം മാറ്റി നിര്‍ത്തിയാല്‍ പ്രതിപക്ഷത്തിന് ആഹ്ലാദിക്കാൻ വകയൊന്നും നൽകാതെയാണ് അവിശ്വാസപ്രമേയം ലോക്‌സഭ തള്ളിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button