കോട്ടയം: സംസ്ഥാനത്ത് ജൂലായ് 24 വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ വണ്ടൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു. വണ്ടൂര്‍ ചേനക്കല വീട്ടില്‍ അയ്യപ്പന്‍, മകന്‍ ബാബു എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയിലാണ് വീട് തകര്‍ന്നത്. കോട്ടയം ആലപ്പുഴ ജില്ലകള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു.
ബംഗാള്‍ തീരത്ത് ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. കേരള തീരത്ത് ന്യൂനമര്‍ദ പാത്തിയും നിലവിലുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ ശക്തമായ മഴയും കാറ്റുമുണ്ടാവും. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും വടക്കന്‍ കേരളത്തിലുമാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. ഇതുകാരണം കണ്ണൂര്‍ സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
Also Read : കനത്ത മഴയിൽ വീട് തകർന്ന് രണ്ട് മരണം
കൂടാതെ കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറയിച്ചു. ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു . കോട്ടയം ജില്ലയിലേ കോട്ടയം, വൈക്കം താലൂക്കുകളിലെയും ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി വാഴപ്പള്ളി, കുറിച്ചി, പായിപ്പാട് , തൃക്കൊടിത്താനം ,മാടപ്പള്ളി മീനച്ചില്‍ താലൂക്കിലെയും കിടങ്ങൂര്‍ ഗ്രാപഞ്ചായത്തുകളിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.
Post Your Comments