
തൃശൂർ : കനത്ത മഴയിൽ വീട് തകർന്ന് രണ്ട് മരണം. വണ്ടൂരിൽ അച്ഛനും മകനുമാണ് മരിച്ചത് . വണ്ടൂരിലെ ചേനക്കല വീട്ടിൽ അയ്യപ്പനും മകൻ ബാബുവുമാണ് മരിച്ചത്. ഇന്നലെ രാത്രിയിൽ പെയ്‌ത കനത്ത മഴയിലാണ് വീട് തകർന്നത്.
അയല്‍വാസികള്‍ ഒന്നും അടുത്തില്ലാത്തതുകൊണ്ട് മരണവിവരം രാവിലെയാണ് അറിഞ്ഞത്. മൺക്കട്ട കൊണ്ടുള്ള വീടായിരുന്നു ഇവരുടേത്.
Post Your Comments