
കൊച്ചി: എരുമേലി മുക്കൂട്ടുതറ സ്വദേശി ജസ്‌നയെ കാണാതായ സംഭവത്തിൽ സുപ്രധാന വിവരം ലഭിച്ചുവെന്ന് സര്‍ക്കാര്‍ ഹൈകോടതിയെ അറിയിച്ചു. അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തല്‍ സര്‍ക്കാര്‍ കോടതിയില്‍ എഴുതി നല്‍കി. അന്വേഷണത്തിന് അല്പം കൂടി സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ALSO READ: ജസ്‌ന കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹർജി
ജസ്‌നയുടെ തിരോധനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജസ്നയുടെ സഹോദരന്‍ ജൈസ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത് എന്നിവരാണ് ഹരജി നൽകിയത്. കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതായത്. പൊലീസ് അന്വേഷണത്തില്‍ പുരോഗതി ഇല്ലെന്നും ബന്ധുക്കൾ കുറ്റപ്പെടുത്തുന്നു. കേരളത്തിന് പുറത്തും അന്വേഷിക്കേണ്ടതുള്ളതിനാല്‍ സി.ബി.ഐ ആണ് അഭികാമ്യം എന്നാണ് ഹർജിക്കാരുടെ വാദം.
Post Your Comments