ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. വിദേശ ഉച്ചാരണം മൂലം ശശി തരൂരിന്റെ ഇംഗ്ലീഷ് മനസിലാകുന്നില്ലെന്ന് ഗോയല്‍ തുറന്നടിച്ചു. ലോക്‌സഭയില്‍ സാമ്പത്തിക കുറ്റകൃത്യം നടത്തി ഒളിച്ചോടിയവരെ സംബന്ധിച്ച ബില്ല് ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഗോയല്‍ പരിഹാസവുമായി രംഗത്തെത്തിയത്.
എന്നാല്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഗോയലിന്റെ പ്രസ്താവനയെ എതിര്‍ത്തു രംഗത്തെത്തി. ഇത്തരം പ്രസ്താവന മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകുന്നത് നല്ലതല്ലെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. അതേസമയം ബില്ല് അവതരിപ്പിച്ചുകൊണ്ട് ശശി തരൂര്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു.
Also Read : ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തില്‍ വർദ്ധനവെന്ന റിപ്പോർട്ട്; പ്രതികരണവുമായി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍
സര്‍ക്കാറിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ അന്തരമുണ്ടെന്നും പൊതുമേഖലാ ബാങ്കിനെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ പറ്റിച്ച് മുങ്ങിയ നീരവ് മോദി ദാവോസില്‍ പ്രധാനമന്ത്രിക്കൊപ്പം ഇരുന്ന് ഫോട്ടോ എടുത്തത് ഒട്ടും ശരിയായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments