Latest NewsIndia

മാസവാടക 35 രൂപ കൊടുക്കാന്‍ നിവൃത്തിയില്ല, കോണ്‍ഗ്രസിനോട് പാര്‍ട്ടി ഓഫീസ് ഒഴിയണമെന്ന് കെട്ടിട ഉടമ

അലഹബാദ്: മാസവാടകയായ 35 രൂപ കൊടുക്കാന്‍ നിവൃത്തി ഇല്ലാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നും ഒഴിയണമെന്ന് കെട്ടിട ഉടമ. കോണ്‍ഗ്രസിന്റ അലഹബാദ് ചൈക് മേഖലയിലെ ഓഫീസാണ് കെട്ടിടത്തില്‍ നിന്ന് ഒഴിഞ്ഞ് കൊടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. പതിറ്റാണ്ടുകളായി വാടക നല്‍കിയിരുന്നില്ല്. ഉടമയ്ക്ക് 50,000 ഓളം വാടക ലഭിക്കാനുണ്ട്.

READ ALSO: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം കേട്ട് ചിരിയടക്കാനാവാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി

എട്ടു പതിറ്റാണ്ടോളമായി കോണ്‍ഗ്രസ് കൈവശം വച്ചിരിക്കുന്ന ഓഫീസ് ആണിത്. മുതിര്‍ന്ന നേതാക്കളായ പി.ഡി ഠണ്ഡന്‍, കമല നെഹ്റു, ഇന്ദിര ഗാന്ധി തുടങ്ങിയ നിരവധി പ്രമുഖര്‍ ഈ ഓഫീസിലെ നിരന്തര സാന്നിധ്യവുമായിരുന്നു.

3000 ചതുരശ്ര അടിയുള്ള ഈ കെട്ടിടം ഒഴിഞ്ഞുനല്‍കണമെന്ന് ഉടമ രാജ് കുമാര്‍ സരസ്വത് പല തവണ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. വാടക കുടിശിക കൊടുത്തുതീര്‍ക്കുകയോ അല്ലെങ്കില്‍ ഈ മാസം അവസാനത്തോടെ കെട്ടിടം ഒഴിയുകയോ വേണമെന്നാണ് ഉടമ നല്‍കിയിരിക്കുന്ന അന്ത്യശാസനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button