തിരുവനന്തപുരം : കാലവർഷക്കെടുതിയിൽ അടിയന്തിര സഹായം അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടപ്പോൾ. മോദി മുഖ്യമന്ത്രിയോട് ചോദിച്ച ചോദ്യമാണ് വിവാദങ്ങൾ സൃഷ്ടിക്കുന്നത്.
മഴക്കെടുതിയിൽപ്പെട്ട ദുരിത ബാധിത മേഖലകൾ മുഖ്യമന്ത്രിയായ താങ്കൾ സന്ദർശിച്ചോ ? എപ്രകാരമാണ് അവിടുത്തെ സാഹചര്യങ്ങൾ എന്ന മോദിയുടെ ചോദ്യത്തിന് മുമ്പിൽ പരുങ്ങിയ പിണറായി താൻ കേരളത്തിൽ ഉണ്ടായിരുന്നില്ല അമേരിക്കയിലായിരുന്നെന്ന് മറുപടി നൽകി.തുടർന്ന് മോദി അമേരിക്കൻ സന്ദർശനത്തിന്റെ വിശദാംശങ്ങൾ ചോദിക്കുകയും ചെയ്തു.
Read also:ജയില്‍ വാര്‍ഡനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
എന്നാൽ സൗഹൃദ സംഭാഷണത്തെ വളച്ചൊടിച്ച പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അപമാനിച്ചുവെന്നാണ് സിപിഎം കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത് . രണ്ട് പരിപാടികൾക്കായി രണ്ടാഴ്ചയോളം അമേരിക്കയിൽ തങ്ങിയതെന്തിനാണെന്ന് പിണറായിയും സിപിഎമ്മും ഇതുവരെ വിശദീകരിച്ചിട്ടുമില്ല.മോദിക്ക് മുന്നിൽ ഉത്തരം പറയാൻ കഴിയാത്തതിന്റെ രോക്ഷം മറയ്ക്കാൻ നുണ പ്രചാരണത്തെ കൂട്ടുപിടിക്കുകയാണ് പാർട്ടി.
Post Your Comments