യമന്‍: 160 അഭയാര്‍ത്ഥികളുമായി വന്ന ബോട്ട് യമന്‍ തീരത്ത് മുങ്ങിയതായി റിപ്പോര്‍ട്ട്. ആഫ്രിക്കന്‍ അഭയാര്‍ത്ഥികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. സോമാലിയയിലെ ബോസസോവ തുറമുഖത്തുനിന്ന് പുറപ്പെട്ട ബോട്ടില്‍ 160 പേർ ഉണ്ടായിരുന്നതായാണ് വിവരം. 60 എത്യോപ്യക്കാരും ഉള്‍പ്പെടെയുള്ളവരാണ് ബോട്ടിലുണ്ടായിരുന്നു.
ALSO READ: അഭയാര്‍ത്ഥികള്‍ക്ക് ക്രൂര പീഡനം, ഭക്ഷണം വേണമെങ്കില്‍ ലൈംഗകബന്ധത്തിന് വഴങ്ങണം
യമനില്‍ നിന്ന് ഗള്‍ഫിലേക്ക് കടക്കാന്‍ എളുപ്പമാണെന്ന് വ്യാമോഹിച്ചാണ് നിരവധി അഭയാര്‍ത്ഥികള്‍ യമനിലേക്ക് എത്തുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളായ ഏതോപ്യയിലും സൊമാലിയയിലും നിന്ന് ഗള്‍ഫിലേക്ക് കടക്കാന്‍ എത്തിയവരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തെക്കുറിച്ച് കൂടുതൽ വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.
Post Your Comments