Latest NewsArticle

ഇതൊന്നവസാനിപ്പിച്ചു കൂടെ? ഹിന്ദു വിശ്വാസങ്ങളും ആചാരങ്ങളും ചവിട്ടിമെതിക്കപ്പെടുമ്പോള്‍ മാത്രം പുരോഗമനവാദികളാകുന്നവരോട്, അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

സെലക്ടീവ് പ്രീണനവും സെലക്ടീവ് വ്രണപ്പെടുത്തലും സെലക്ടീവ് പ്രതിഷേധ- പ്രതികരണങ്ങളും വിസിബിലിറ്റിയുടെ അനന്തസാധ്യതകളും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സ്ത്രീസമത്വവും വ്യക്തിസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവുമെല്ലാം വ്യക്തമായ ഹിഡന്‍ അജണ്ടയ്ക്കു പിന്നില്‍ അണിനിരക്കുമ്പോള്‍ ഈ കൊച്ചുകേരളത്തിലുണ്ടാവുന്നത് സാമൂഹിക അരാജകത്വം മാത്രമാണ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനും ഹരീഷിന്റെ മീശയ്ക്കും നിര്‍ലോഭമായ പിന്തുണ ഇവിടുത്തെ ലിബറല്‍ പുരോഗമനവാദികള്‍ വാരിക്കോരി കൊടുക്കുമ്പോള്‍ അഭിമന്യുവധവും എസ് സി പി ഐ യുടെ അഴിഞ്ഞാട്ടവുമൊക്കെ നിശബ്ദതയുടെ നാലുചുവരുകള്‍ക്കുളളിലൊതുങ്ങുന്നു. ഉത്തര്‍പ്രദേശിലെ ബലാത്സംഗവും കൊലയും കണ്ട് സിരയ്ക്കുളളില്‍ പ്രതിഷേധ കൊടുങ്കാറ്റ് വിതച്ചവര്‍ ചെന്നൈയിലെ ബധിരമൂകയായ പന്ത്രണ്ട്കാരിയെ കണ്ടതേയില്ല. യു.പിയില്‍ ക്ഷേത്രമെന്ന എലമെന്റും യോഗിയെന്ന മുഖ്യനുമുളളപ്പോള്‍ പ്രതിഷേധിക്കാതെയിരിക്കാനാവുമോ?

READ ALSO: ആചാരങ്ങള്‍ തകര്‍ത്തെറിയുന്ന ഒളിയമ്പുകള്‍, കാറ്റ് വിതച്ചു കൊയ്യുന്ന കൊടുംങ്കാറ്റായി മാറാതിരിക്കട്ടെ- അഞ്ജു പാര്‍വതി പ്രഭീഷ്

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളാണ് ശബരിമലയെന്ന പുണ്യമലയെ അങ്ങനെ നിലനിര്‍ത്തുന്നത്. വിശ്വാസിയായ ഒരു സ്ത്രീയും അതു ലംഘിക്കാനിഷ്ടപ്പെടുന്നില്ല. എന്ത് കൊണ്ട് ശബരിമല മാത്രം ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു? മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശന നിയമങ്ങളും ക്രിസ്ത്യാനികള്‍ക്കിടയിലെ പൗരോഹിത്യ നിയമങ്ങളും അതതു കൂട്ടര്‍ പിന്തുടരുന്നുണ്ടല്ലോ. എന്തുകൊണ്ട് ആരുമതിലൊന്നും ഇടപെടാന്‍ ധൈര്യം കാണിക്കുന്നില്ല? എന്തേ ഈ വിവേചനങ്ങളും ദുസ്വാതന്ത്ര്യമെടുക്കലും പരിഷ്‌കരണ ത്വരയും ഒരു വിഭാഗത്തോട് മാത്രം?

READ ALSO: സ്നേഹമെന്ന പാലാഴി ഒഴുകുന്ന സ്വര്‍ഗ്ഗമാണ് എന്ന് തെളിയിച്ച് തായ്‌ലന്‍ഡ്: ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ ഭൂമിയിലുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളെ കുറിച്ച് അഞ്ജു പാര്‍വതി പ്രഭീഷ്

പതിമൂന്നാമത്തെ വയസ്സില്‍ എന്നില്‍ നിന്നും മുറിവില്ലാതെയൂര്‍ന്നു പോയ ആ ചുവന്നത്തുള്ളികള്‍ ഒരിക്കലും എന്നോട് പറഞ്ഞില്ല ഞാന്‍ അശുദ്ധയെന്ന്.അത് എന്നിലെ പെണ്മയെ എനിക്ക് കാട്ടിതന്ന വലിയൊരു തിരിച്ചറിവായിരുന്നു.അടിവയറ്റില്‍ പടര്‍ത്തിയ അസ്വസ്ഥതകള്‍ക്കിടയിലും അതെനിക്ക് കാട്ടിത്തന്നത് എന്റെ സ്വത്വത്തെയായിരുന്നു. എവിടെയും ഞാന്‍ വിലക്കുകള്‍ കണ്ടില്ല. പക്ഷേ കുഞ്ഞുനാള്‍ മുതല്‍ അറിയാതെയെന്നില്‍ അടിയുറച്ചുപോയ വിശ്വാസത്തിന്റെ ചവിട്ടുപടിയില്‍ നിന്നും കൊണ്ട് ഞാന്‍ എനിക്ക് ചുറ്റും ഒരു ലക്ഷ്മണരേഖ വരച്ചു..ആ ലക്ഷ്മണരേഖ ഒരിക്കലും എന്നിലെ സ്വാതന്ത്രത്തെ ഹനിച്ചില്ല.ഞാന്‍ സ്വയം വരച്ച ലക്ഷ്മണരേഖയ്ക്കുള്ളില്‍ നിന്നുകൊണ്ട് സന്തോഷത്തോടെ പൂജാമുറിയില്‍ നിന്നും, അമ്പലങ്ങളില്‍ നിന്നും എന്റെ ഇരുപത്തെട്ടുദിവസത്തെ ജൈവികചാക്രികത്തില്‍ നിന്നും ആ ഏഴു ചുവന്നപൂക്കളെ മാറ്റിനിറുത്തി. അതിനു ഞാനെന്തിനു ഇത്രമേല്‍ വേവലാതിപ്പെടണം?ബാക്കിയുള്ള ദിവസങ്ങള്‍ അവര്‍ക്കായി,എന്റെ പരാതികളും ആവലാതികളും നേരിട്ട്‌കേള്‍ക്കാനായി,ഞാന്‍ ഒഴിച്ചിട്ടുണ്ടല്ലോ.

READ ALSO: സുരേഷ് ഗോപിയെ പരിഹസിക്കുന്നവരോട്, രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കഥകള്‍ മെനഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ തിരിച്ചറിയാതെ പോകുന്നത്: അഞ്ജു പാര്‍വതി പ്രഭീഷ്

ഈശ്വരാരാധനയെന്നതു മനസ്സിന്റെ ഒരു വിശ്വാസമാണ്.എന്നെ പോലൊരു വിശ്വാസിക്ക് ആശ്രയത്തിന്റെ അവസാനത്തെ കോടതിയാണ് ഈശ്വരന്‍. എന്റെ വിശ്വാസവും ആചാരവും മതവും ചേര്‍ന്നൊരുക്കിയ ഒരു ചട്ടക്കൂട്ടിനുള്ളില്‍ നാളിതുവരെ കഴിഞ്ഞുപോന്ന എനിക്ക് അതുകൊണ്ടൊരു ദോഷവും ഇന്ന് വരെയും സംഭവിച്ചിട്ടില്ല. എട്ടാമത്തെ വയസ്സില്‍ കന്നിക്കെട്ടു കെട്ടി അമ്മാവനൊപ്പം മലചവിട്ടിയ എനിക്ക് അയ്യപ്പന്‍ എന്നത് ഒരു വിശ്വാസമാണ്.പിന്നീടു ഋതുമതിയായ ശേഷവും പലപ്പോഴും ഞാന്‍ അയ്യപ്പനെ കണ്ടിട്ടുണ്ട്.അത് ശബരിമലയില്‍ പോയിട്ടല്ല. അടുത്തുള്ള ശാസ്താക്ഷേത്രത്തില്‍ വച്ച് ഞാന്‍ അയ്യപ്പനെ കണ്ടിട്ടുണ്ട്.എന്റെ പൂജാമുറിക്കുള്ളിലും ആര്യങ്കാവിലും അച്ചന്‍കോവിലിലും ഞാന്‍കണ്ടിട്ടുള്ളത് അതേ അയ്യപ്പനെയാണ്.അങ്ങനെ അയ്യപ്പനെ ദര്‍ശിക്കാമെന്നിരിക്കെ നൂറ്റാണ്ടുകളായി തുടര്‍ന്ന്‌പോരുന്ന ഒരാചാരത്തെ എതിര്‍ത്ത് സമൂഹത്തില്‍ എന്ത് നേട്ടമാണ് ഞാന്‍ കൊണ്ട് വരേണ്ടത്?വിശ്വാസികളായ ഒരു സ്ത്രീയും പറയില്ല ആചാരത്തെ എതിര്‍ത്ത് ശബരിമലയില്‍ തൊഴണമെന്നും അതുവഴി സ്ത്രീസമത്വം നേടണമെന്നും.

READ ALSO: അങ്ങനെ കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാന്‍ ശ്രമിച്ച കവി കുരീപ്പുഴയും വാര്‍ത്തകളിലെ താരമായി: സ്വന്തം താല്പര്യങ്ങള്‍ക്ക് അനുസരിച്ച് നിറം മാറുന്ന രാഷ്ട്രീയ ഓന്തുകളുടെ നാട്ടില്‍ -അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

ഇന്ന് കേരളത്തില്‍ കാണപ്പെടുന്ന പുതിയ ബുദ്ധിജീവി പരിവേഷമെന്തെന്നാല്‍ ഇടതുപക്ഷ സ്തുതികള്‍ പാടുന്നതിനൊപ്പം നമ്മുടെ സാംസ്‌കാരിക പാരമ്പര്യങ്ങളെയും ആചാരങ്ങളെയും അവഹേളിച്ചു കൊണ്ട് ഉറക്കെയുറക്കെ പ്രസംഗിക്കുകയും കവിതയെഴുതുകയും കഥയെഴുതുകയും ചെയ്യുകയെന്നതു കൂടിയാണ്. ഹിന്ദു മതത്തെ അവഹേളിക്കുന്നതില്‍ ഗവേഷണം നടത്തുന്ന ഇക്കൂട്ടര്‍ ഇതര മതങ്ങളിലെ കൊള്ളരുതായ്മകളെ കണ്ടില്ലെന്നു നടിക്കുന്നു.. വിമര്‍ശനം ഒരു പ്രത്യേക മതവിഭാഗത്തിനോടോ രാഷ്ട്രീയ വിഭാഗത്തിനോടോ മാത്രമാകുന്നവരെങ്ങനെ സാഹിത്യകാരനോ കവിയോ ആകും?

READ ALSO: സ്നേഹമെന്ന പാലാഴി ഒഴുകുന്ന സ്വര്‍ഗ്ഗമാണ് എന്ന് തെളിയിച്ച് തായ്‌ലന്‍ഡ്: ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ ഭൂമിയിലുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളെ കുറിച്ച് അഞ്ജു പാര്‍വതി പ്രഭീഷ്

ഹരീഷിനെ പോലെയുള്ളവരുടെ സെലെക്ടിവ് വ്രണപ്പെടുത്തല്‍ ഒരു തുടര്‍ച്ചയാണ്. ഇന്ത്യന്‍ സ്വതന്ത്ര സമര ചരിത്രം എന്ന പുസ്തകത്തില്‍ ഇ എം എസില്‍ തുടങ്ങി ഇന്ന് ഹരീഷില്‍ എത്തിനില്‍ക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യ ദാഹികള്‍ ഇന്നേവരെ അവരുടെ ഭാവനയില്‍ പോലും സെമറ്റിക് മത ചിഹ്നങ്ങളോ അവരുടെ ചില വിരുദ്ധമായ സാമൂഹിക വ്യവസ്ഥയോ തങ്ങളുടെ തൂലികത്തുമ്പിലൂടെ പരാമര്‍ശിക്കാന്‍ എന്ത്‌കൊണ്ട് ധൈര്യപ്പെടുന്നില്ല? ഉത്തരം ലളിതം. ജീവഭയം. ഉദാഹരണങ്ങള്‍ ഒരുപാടുണ്ടല്ലോ. പര്‍ദ്ദയെന്ന കവിതയെ ഭാവനയില്‍ നിന്നു പോലും മായ്ച്ച് മാപ്പിരന്ന പവിത്രന്‍ തീക്കുനിയും ഒരു ചോദ്യപേപ്പര്‍ കാരണം ജീവിതം വെറും ചോദ്യചിഹ്നമായി പോയ ജോസഫ് സാറുമൊക്കെയാവാന്‍ താല്പര്യമില്ലാത്തതുകൊണ്ട് . അങ്ങനെ ഒരു പ്രത്യാക്രമണ ശൈലി സനാതന ധര്‍മത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന കട്ട ഉറപ്പിലാണ് കുരീപ്പുഴയും രാമനുണ്ണിയും, ശാരദക്കുട്ടിയും ഹരിഷുമെല്ലാം സെലെക്ടിവ് ആയി ഹൈന്ദവ വിശ്വാസങ്ങളെ മാത്രം വിലകുറഞ്ഞ നിലവാരത്തില്‍ വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത്.

READ ALSO: ഒന്നും ശരിയാക്കാതെ വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ, ബെഞ്ചൊടിഞ്ഞ് താഴെ വീണ് മരിച്ച വത്സരാജ് സര്‍ക്കാര്‍ ജനവിരുദ്ധതയുടെ ഇര; അഞ്ജു പാര്‍വതി പ്രഭീഷ്‌

ചില ചങ്ങലകള്‍ മനുഷ്യന് നല്ലതാണ്. ചങ്ങലക്കെട്ടുകള്‍ പൊട്ടിക്കുന്ന മദയാനകള്‍ സമൂഹത്തില്‍ എന്ത് മാറ്റമാണ് കൊണ്ട് വന്നിരിക്കുന്നത്? ചില തിരിച്ചറിവുകളും വിശ്വാസങ്ങളും കാലത്തിന്റെയും സമൂഹത്തിന്റെയും സംഭാവനകളാണ്. ആ തിരിച്ചറിവുകള്‍ നമുക്ക് ഉള്ളത് കൊണ്ടാണ് നമ്മള്‍ സ്വന്തം സഹോദരങ്ങളെയും മാതാപിതാക്കളെയും കാമിക്കാത്തത്.അവരെ വിവാഹം കഴിക്കാത്തത്..അതിനെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നതിന്റെ പേരില്‍ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ എന്താകും ഈ സമൂഹത്തിന്റെ അവസ്ഥ? ഐ എസ് ആര്‍ ഒ ഓരോ റോക്കറ്റ് വിക്ഷേപണം നടത്തുമ്പോഴും പൂജയും തേങ്ങയുടയ്ക്കലും നടത്താറുണ്ട്.ശാസ്ത്രത്തെ ഉള്ളംകൈയില്‍ കൊണ്ട് നടക്കുന്ന ആ ശാസ്ത്രജ്ഞര്‍ അങ്ങനെ ചെയ്യുന്നത് അവര്‍ മതതീവ്രവാദികളോ അന്ധവിശ്വാസികളോ ആയതു കൊണ്ടല്ല. കാലങ്ങളായി ചെയ്തുപോരുന്ന ഒരു കീഴ്വഴക്കം.അത് ചെയ്തത് കൊണ്ട് എല്ലാ റോക്കറ്റും വിജയലക്ഷ്യത്തിലെത്തുന്നില്ല. ചെയ്യാത്തത് കൊണ്ട് ലക്ഷ്യത്തിലെത്താതിരിക്കുന്നുമില്ല. ആര്‍ക്കും ദ്രോഹമല്ലാത്ത വിശ്വാസങ്ങളെ ഹനിക്കുന്നത് കൊണ്ട് ഒരു നേട്ടവും ഉണ്ടാകുന്നില്ല..മറിച്ചു കാലാകാലങ്ങളായി ചെയ്തുപോരുന്ന നിരുപദ്രവകരമായ ആചാരങ്ങളെ മാറ്റുക വഴി സമൂഹത്തില്‍ വെറുപ്പിന്റെ വിത്തുകള്‍ മാത്രമേ മുളയ്ക്കുകയുളളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button