പഞ്ച്കുല: 22 കാരിയെ 40 പേര് ചേര്‍ന്ന് നാലു ദിവസം തുടര്‍ച്ചയായി സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍വെച്ച് പീഡിപ്പിച്ചു. ഹരിയാനയിലെ പഞ്ച്കുലയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരപീഡനം നടന്നത്. സമീപത്തെ ഒരു സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ യുവതിയെ ബന്ദിയാക്കി പാര്‍പ്പിച്ചാണ് 40 പേര് ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്. വെള്ളിയാഴ്ചയാണ് പീഡനവാര്‍ത്ത പുറത്തുവന്നത്
ALSO READ:ആദിവാസി പെൺകുട്ടികളെ ലോഡ്ജിൽവെച്ച് പീഡിപ്പിച്ചുവെന്ന് പരാതി
യുവതി അതിഥി മന്ദിരത്തില്‍ നിന്നും സ്വയം രക്ഷപ്പെട്ട് പുറത്തുവരികയായിരുന്നു. വൈദ്യപരിശോധനയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായതായി വ്യക്തമായി. പഞ്ച്കുലയിലെ മോര്‍ണിയില്‍ ഒറ്റപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ അതിഥി മന്ദിരം. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു.
Post Your Comments