കൊല്ലം : കൊല്ലം അഞ്ചലിൽ കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചു കൊന്നു. ബംഗാൾ സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. പന്ത്രണ്ട് വർഷമായി അഞ്ചലിൽ താമസിച്ചു വന്നിരുന്ന മണിയെ കോഴിയെ വാങ്ങി വരുന്നതിനിടെ ചിലർ മർദ്ദിക്കുകയായിരുന്നു. കോഴിയെ മോഷ്ടിച്ചെന്നായിരുന്നു ആരോപണം.
അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയെ ഡിസ്ചാർജ് ചെയ്തെങ്കിലും വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഇയാളുടെ ആരോഗ്യ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു. മർദ്ദനമേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അഞ്ചൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments