പാലക്കാട്: എംപി എംബി രാജേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ രംഗത്ത്. കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് കേന്ദ്ര പൊതുമേഖലയില്‍ നിന്ന് മാറ്റുന്നതിന് അനുവദിക്കില്ലെന്നും കേന്ദ്ര പൊതുമേഖലയില്‍ നിന്ന് സംസ്ഥാനം ഇത് ഏറ്റെടുക്കുന്നതിന് പിന്നില്‍ എംപിയുടെ ഭൂമാഫിയാ ബന്ധമാണെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.
Read Also: ശ്യാമപ്രസാദിന്റെ കൊലപാതകം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യവുമായി ശോഭാ സുരേന്ദ്രന്‍
ഇടതുപക്ഷ സംസ്ഥാന നേതാക്കന്മാരുമായും മുഖ്യമന്ത്രിയുമായും ചേര്‍ന്നുകൊണ്ട് ഭൂമാഫിയകളുടെ കൂടെ പാലക്കാടിന്റെ എംപി പ്രവര്‍ത്തിക്കുകയാണ്. എവിടെ നിന്നെല്ലാമാണ് എംപിക്ക് ക്വട്ടേഷന്‍ കിട്ടിയിട്ടുളളത് , എത്ര കോടിയുടെ കരാറാണ് രഹസ്യമായി ഉണ്ടാക്കിട്ടുളളതെന്ന് കേരളത്തോട് തുറന്നുപറയാൻ എം.പി തയ്യാറാകണം. വൻകിട വ്യവസായശാലകൾക്ക് വാൽവുകളും അനുബന്ധ ഉപകരണങ്ങളും നിർമിക്കുന്ന രാജ്യത്തെ ഏക പൊതുമേഖല സ്ഥാപനമാണ് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ‍്.
Post Your Comments