ചെന്നൈ : ക്രൂര പീഡനത്തിനിരയായ പന്ത്രണ്ടുകാരിക്ക് ഉടൻ കൗൺസലിംഗ് നൽകാണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. കേസിൽ പോലീസ് അന്വേഷണം നടക്കുന്നതിനാൽ മറ്റു നടപടികളിൽ ഇടപെടാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനർജിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.
സംഭവത്തിൽ കോടതി സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ നൽകിയ ഹർജി പരിശോധിക്കുന്നതിനിടയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമപ്രകാരം പീഡന കേസിനെക്കുറിച്ച് 24 മണിക്കൂറിനകംപോലീസ് ശിശു സംരക്ഷണ സമിതിയെ അറിയിക്കേണ്ടതാണ്. എന്നാൽ, സംഭവം അറിഞ്ഞു നാലു ദിവസമായിട്ടും കുട്ടി എവിടെയാണെന്നതോ മറ്റു വിവരങ്ങളോ സമിതിക്കു കൈമാറിയിട്ടില്ലെന്നും അഭിഭാഷകൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.
Read also: സന്ദർശനത്തിനെത്തിയ ആളുടെ കയ്യിൽ നിന്നും 150 കിലോ വ്യാജ സ്വർണ്ണം കണ്ടെത്തി
അയനാവരത്തെ അപ്പാർട്ട്മെന്റിൽ 17 പേർ ചേർന്നു കേഴ്വി ശക്തിയും സംസാരശേഷിയും ഇല്ലാത്ത കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച സംഭവം കഴിഞ്ഞ ദിവസമാണു പുറത്തുവന്നത്.
Post Your Comments