തിരുവനന്തപുരം : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് വനിതാ സിവില്‍ പൊലീസ് ഓഫീസര്‍/സിവില്‍ പൊലീസ് ഓഫീസര്‍ (കാറ്റഗറി നമ്ബര്‍. 653/2017, 657/2017) തസ്‌തികയിലേക്ക് ജൂലൈ 22ന് നടക്കുന്ന പിഎസ്സി പരീക്ഷയുടെ ചില ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം. അവ ഏതൊക്കെ എന്ന് ചുവടെ ചേർക്കുന്നു.
തിരുവനന്തപുരം വെള്ളനാട് ഉരിയക്കോട് സാരാഭായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (സെന്റര്‍ നമ്പർ 1329, 1330) പരീക്ഷ എഴുതേണ്ടിയിരുന്ന രജിസ്റ്റര്‍ നമ്പർ 579741 മുതല്‍ 580240 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ പുതുക്കുളങ്ങര ഉഴമലാക്കല്‍ എസ്.എന്‍.എച്ച്.എസ്.എസില്‍ പരീക്ഷ എഴുതാൻ എത്തണം.
ആലപ്പുഴ കൊടുപുന്ന ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പരീക്ഷാകേന്ദ്രത്തില്‍ (സെന്റര്‍ നമ്പർ 3044 ) പരീക്ഷ എഴുതേണ്ടിയിരുന്ന രജിസ്റ്റര്‍ നമ്പർ 423103 മുതല്‍ 423302 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ വണ്ടാനം മെഡിക്കല്‍ കോളേജിന് സമീപത്തുള്ള നീര്‍ക്കുന്നം എസ്.ഡി.വി. ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ പരീക്ഷയ്ക്ക് എത്തണം
കോട്ടയം കൂരോപ്പട സാന്റാമറിയ പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജില്‍ (സെന്റര്‍ നമ്പർ 3054) പരീക്ഷ എഴുതേണ്ട രജിസ്റ്റര്‍ നമ്പർ 425180 മുതല്‍ 425479 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ കോട്ടയം ലക്കാട്ടൂര്‍ എം.ജി.എം. എന്‍.എസ്.എസ് ഹൈസ്‌കൂളിലും,കടുത്തുരുത്തി ഗവണ്‍മെന്റ് വി.എച്ച്.എസ്.എസില്‍ (സെന്റര്‍ നമ്പർ 1932) പരീക്ഷ എഴുതേണ്ടിയിരുന്ന രജിസ്റ്റര്‍ നമ്പർ 716339 മുതല്‍ 716538 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ കോട്ടയം മുട്ടുച്ചിറ സെന്റ് ആഗ്‌നസ് ഹൈസ്‌കൂളിലും പരീക്ഷ എഴുതാൻ എത്തണം.
എറണാകുളം കുറ്റിപ്പുഴക്രൈസ്റ്റ് രാജ് ഹൈസ്‌കൂളില്‍ (സെന്റര്‍ നമ്പർ 2104, 2105) പരീക്ഷ എഴുതേണ്ടിയിരുന്ന രജിസ്റ്റര്‍ നമ്പർ 752955 മുതല്‍ 753354 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ എറണാകുളം വടയമ്ബാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തില്‍ പരീക്ഷ എഴുതാൻ ഹാജരാകണം.
Also read : അധ്യാപകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി പി.എസ്.സി ചെയര്‍മാന്‍
Post Your Comments