തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച് ട്വീറ്റ് ചെയ്‌ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. pinarayi vijayan @vijayan pinaroy എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍നിന്നാണ് ട്വീറ്റുകൾ വന്നുകൊണ്ടിരുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫിസ് പോലീസ് മേധാവിക്ക് പരാതി നൽകിയതിന്റെ പശ്ചാത്തലത്തിലാണ് റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ സൈബര്‍ ഡോം അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Read Also: പിണറായി വിജയനെ താൻ ഇഷ്ടപ്പെടുന്നതിന്റെ കാരണം വ്യക്തമാക്കി കമൽഹാസൻ
Post Your Comments