വള്ളിക്കുന്ന്: ബാങ്ക് മാനേജറുടെ മരണത്തില്‍ ദൂരുഹതയെന്ന് മാതാപിതാക്കൾ. അരിയല്ലൂര്‍ സ്വദേശിയായിരുന്ന കീക്കിത്തറ രാമചന്ദ്രന്റെയും ആശാറാണിയുടെയും മകനായ അച്ചു ആര്‍.ചന്ദ്രന്‍ നാഗര്‍കോവിലില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ വർഷങ്ങളായി തിരുവനന്തപുരം വെള്ളയമ്പലത്താണ് താമസിക്കുന്നത്. രാമചന്ദ്രന്‍ സെക്രട്ടറിയേറ്റില്‍ അഡീഷണല്‍ സെക്രട്ടറിയായി അടുത്തിടെയാണ് റിട്ടയര്‍ചെയ്‌തത്. ഇതിനു ശേഷവും തിരുവനന്തപുരത്ത് താമസം തുടര്‍ന്നു. രണ്ടാമത്തെ മകനായ അച്ചു ആര്‍.ചന്ദ്രന്‍ ഒരു വര്‍ഷമായി നാഗര്‍കോവില്‍ പാര്‍വ്വതീപുരം എസ്.ബി.ഐയില്‍ മാനേജരായി ജോലിചെയ്യുകയായിരുന്നു.
ALSO READ:ഹൈദരാബാദിൽ മലയാളി സ്ത്രീയുടെ മൃതശരീരം കണ്ടെത്തി
ആഴ്ച്ചതോറും ഇയാൾ വീട്ടിൽ വന്നിരുന്നു. ജൂലായ് ഏഴിന് വള്ളിക്കുന്നിലുള്ള തറവാട്ടു വീട്ടില്‍ അച്‌ഛനും അമ്മയും രണ്ടു മക്കളും ജ്യേഷ്‌ഠന്റെ പെണ്ണുകാണല്‍ ചടങ്ങിന് വന്നിരുന്നു. 13 ന് ഇന്‍കംടാക്‌സ് ഫയല്‍ ചെയ്യുന്നതിന് വീണ്ടും വരാമെന്ന് അച്‌ഛനോട് പറഞ്ഞാണ് അച്ചു പോയത്. എന്നാല്‍ വെള്ളിയാഴ്‌ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. തലേദിവസം ആരോടോ ഫോണില്‍ സംസാരിച്ച ശേഷം അച്ചു അസ്വസ്‌ഥനായിരുന്നുവെന്നും നേരെ വീട്ടിലേക്ക് പോയെന്നും സുഹൃത്ത് പറഞ്ഞ് രക്ഷിതാക്കള്‍ അറിഞ്ഞു. മകന്‍ മരിക്കേണ്ട ഒരു സാഹചര്യവുമില്ലെന്ന് അച്‌ഛനും അമ്മയും സഹോദരനും പറയുന്നത്. വിവരമറിഞ്ഞ് രക്ഷിതാക്കള്‍ തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലിലെ സംഭവസ്‌ഥലത്ത് എത്തിയപ്പോഴേക്കും മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
Post Your Comments