KeralaLatest News

ഹൈദരാബാദിൽ മലയാളി സ്ത്രീയുടെ മൃതശരീരം കണ്ടെത്തി

ഹൈദരാബാദ്: മലയാളി സ്ത്രീയുടെ മൃതശരീരം അഴുകിയനിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ നോര്‍ത്ത് കമലാനഗറിലാണ് സംഭവം. പെരുമ്പാവൂർ സ്വദേശി നന്ദിനി നായരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഭർത്താവിന്റെ മരണ ശേഷം ഇവർ ഒറ്റയ്ക്കായിരുന്നു താമസം. ഹൈദരാബാദ് ഇ.സി.ഐ.എല്ലിലായിരുന്നു നന്ദിനി ജോലി ചെയ്‌തിരുന്നത്‌.

ALSO READ: മരുഭൂമിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മലയാളിയുടെ

ഇവരുടെ രണ്ട് മക്കളും കുടുംബസമേതം അമേരിക്കയിലാണ്. അയല്‍ക്കാരുമായിപ്പോലും നാദിനി അധികം സംസാരിക്കാറില്ലായിരുന്നു. അവസാനമായി അയല്‍ക്കാര്‍ ഇവരെ കണ്ടത് കഴിഞ്ഞമാസമാണ്. മക്കളുമായി ഇവര്‍ അവസാനം സംസാരിച്ചതും ജൂണ്‍ 18-നാണ്. രണ്ടു ദിവസം മുൻപാണ് മകള്‍ ശ്രീദേവി ഹൈടെക് സിറ്റിയില്‍ താമസിക്കുന്ന അവരുടെ അമ്മാവന്‍ സുനില്‍ കുമാറിനെ വിളിച്ച്‌ അമ്മയെ ഫോണില്‍ കിട്ടുന്നില്ലെന്ന വിവരം അറിയിക്കുന്നത്. സുനില്‍ കുമാര്‍ കുഷായിഗുഡയിലെത്തി വീട് തുറന്നു നോക്കിയപ്പോഴാണ് അഴുകിയ നിലയിൽ നന്ദിനിയുടെ മൃതദേഹം കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button