തിരുവനന്തപുരം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എസ്.ഡി.പി.ഐയുടെ വധഭീഷണിയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയ നവദമ്പതികളെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ഹാരിസണ്‍ ഹാരിസനെയും ഭാര്യ ഷഹാനയെയും കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. ബുധനാഴ്ച വൈകിട്ട് തന്നെ മകനെ കാണാനില്ല എന്ന പരാതിയുമായി ഹാരിസണിന്റെ അച്ഛന്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മകള്‍ ഷഹാനയെ കാണാനില്ല എന്നു കാണിച്ച് പെണ്‍കുട്ടിയുടെ അമ്മ വളപട്ടണം പോലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.
രണ്ട് വർഷമായി പ്രണയത്തിലായിരുന്ന ഹാരിസും ഷഹാനയും ദിവസങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. ഇതിന് പിന്നാലെ ഇരുവരുമൊത്തുള്ള ചിത്രങ്ങളും ഹാരിസൺ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. തുടർന്നാണ് ഭീഷണി ഉണ്ടായത്. ഹാരിസണിന്റെ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ആണെന്നാണ് സൂചന. തൃശ്ശൂര്‍ വച്ചാണ് ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കുന്നത്. യുവാവിന്റെ ഫോണിലേക്ക് അവസാനമായി വന്ന ഫോണ്‍കോളുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Post Your Comments