ആറ്റിങ്ങല്‍: എസ്ഡിപിഐക്കാര്‍ തങ്ങള്‍ക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് കാണിച്ച് രണ്ടു ദിവസം മുന്‍പ് വിവാഹിതരായ ഹാരിസണ്‍- ഷഹാന ദമ്പതികൾ.ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ വീട്ടുകാരും വധഭീഷണി മുഴക്കുന്നുണ്ടെന്ന് ഷഹാന പറയുകയുണ്ടായി. ക്രിസ്ത്യന്‍ മതവിശ്യാസിയായ ഹാരിസണും മുസ്ലീം മതവിശ്വാസിയായ ഷഹാനയും രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. ഷഹാനയുടെ വീട്ടുകാര്‍ ഹാരിസണിന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി ഇരുവരും വ്യക്തമാക്കുന്നു.
മറ്റൊരു കെവിന്‍ ആകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഹാരിസന്റെ വാക്കുകള്‍ അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
Post Your Comments