യുഎഇ: യുഎഇയിൽ ഈ നിയമലംഘനം നടത്തുന്നവർക്ക് കനത്ത പിഴ. ജെറ്റ് സ്കൈ ഓടിക്കുന്നതിൽ നിയമലംഘനം നടത്തുന്നവരിൽ നിന്ന് 50,000 ദർഹം വരെ പിഴ ഈടാക്കും. അബുദാബി ട്രാൻസ്പോർട്ട് വിഭാഗമാണ് തീരുമാനം അറിയിച്ചത്. അമിതവേഗതയിൽ ജെറ്റ് സ്കൈ ഓടിക്കുന്നവർക്ക് പിഴയിൽ യാതൊരു ഇളവും നൽകുന്നതല്ല. അമിതവേഗതയിലാണെന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും വകുപ്പ് അറിയയിച്ചു. ആദ്യ പിഴ 500 ദർഹവും, രണ്ടാമത്തെ പിഴ 1,000ദർഹാവും മൂന്നാമത്തെ പിഴ 2,000 ദർഹവുമാണ്. ഇതിനോടൊപ്പം ജെറ്റ് സ്കൈ പിടിച്ചു വയ്ക്കുകയും ചെയ്യും.
ALSO READ: മതനിന്ദ നടത്തിയ ആളിന് യുഎഇയില്‍ ശിക്ഷ വിധിച്ചു
Post Your Comments