Latest NewsGulf

മതനിന്ദ നടത്തിയ ആളിന് യുഎഇയില്‍ ശിക്ഷ വിധിച്ചു

അജ്മാന്‍: മതത്തെ അപമാനിച്ചതിന് 41 വയസുകാരന് ഏഴ് വര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷാകാലാവധി പൂര്‍ത്തിയായ ശേഷം പ്രതിയെ നാടുകടത്താനും ഉത്തരവിട്ടു. ഒരു വാക്കുതര്‍ക്കത്തിനിടെ തന്നെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചുവെന്നും ദൈവത്തെ അപമാനിച്ചുവെന്നുമാണ് പരാതിക്കാരിയായ സ്ത്രീ കോടതിയില്‍ ആരോപിച്ചത്.

കോടതി ചിലവും പ്രതിയില്‍ നിന്ന് ഈടാക്കും. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുക്കണമെന്നും അജ്മാന്‍ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. സ്ത്രീയുടെ മൊബൈലിൽ നിന്ന് കിട്ടിയ വോയിസ് മെസേജ് പരിശോധിച്ച കോടതിക്ക് പ്രതി ബോധപൂര്‍വ്വം ഇവരെ അപമാനിച്ചതായും ദൈവനിന്ദ നടത്തിയെന്നും ബോധ്യമായി. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button