Kerala

ചെ​രി​പ്പി​ന്‍റെ സോ​ളി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച സ്വർണം പിടികൂടി

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചെ​രി​പ്പി​ന്‍റെ സോ​ളി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ന്‍ ശ്ര​മി​ച്ച ഒ​ന്നേ​കാ​ല്‍ കി​ലോ​ഗ്രാം സ്വ​ര്‍​ണ മി​ശ്രി​തം പിടികൂടി. ദോഹയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ കോഴിക്കോട് സ്വദേശിയില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. ഇയാള്‍ ധരിച്ചിരുന്ന ചെരിപ്പിന്റെ സോളിനുള്ളിലാണ് സ്വര്‍ണ മിശ്രിതം ഒളിപ്പിച്ചിരുന്നത്. മിശ്രിതത്തില്‍ നിന്നു സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ കസ്റ്റംസ് ലാബിലേക്ക് അയച്ചിരിക്കുകയാണ്.30 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണം ഇതിലുണ്ടെന്നാണ് സൂചന.

Read Also: ട്രെയിനിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം

shortlink

Related Articles

Post Your Comments

Related Articles


Back to top button