പത്തനംതിട്ട: അടൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനായ പാറക്കോട് സ്വദേശി ഷെഫീഖിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മാരാകായുധങ്ങള്‍ കണ്ടെടുത്തു. നാല് വടിവാളുകളും രണ്ടു മഴവും തോക്കിന് ഉപയോഗിക്കുന്ന തിരകളുമെല്ലാം ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.
മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ എസ്ഡിപിഐ സംഘം കൊലപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്തുടനീളം പോലീസ് എസ്ഡിപിഐ കേന്ദ്രങ്ങളിലും പ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന റെയ്ഡും. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്.
Post Your Comments