ദുബായ് : 16 കാരനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സുഹൃത്തിന് തടവും 10,000 ദിര്‍ഹം പിഴയും വിധിച്ചു . 16 കാരന്, സുഹൃത്തിനെ കണ്ണിലാണ് മര്‍ദ്ദിച്ചത്. ഇതോടെ കണ്ണ് മുറിഞ്ഞ് ധാരാളം രക്തം പോകുകയും ചെയ്തു. ആക്രമണത്തില്‍ കണ്ണിലെ ഞരമ്പിന് ക്ഷതം സംഭവിച്ചതോടെ കാഴ്ച പൂര്‍ണമായും നഷ്ടമായി.. മരം കൊണ്ടുള്ള വടി ഉപയോഗിച്ചാണ് കണ്ണില്‍ ആക്രമിച്ചത്.
Read Also :അഭിസാരികയെ കൊലപ്പെടുത്തിയ 9 പ്രവാസികള്‍ പിടിയില്‍
പ്രതിയ്ക്കെതിരെ ആക്രമണത്തിനിരയായ കൗമാരക്കാരന്െ വീട്ടുകാര്‍ പരാതി നല്‍കുകയും ദുബായ് പൊലീസ് കേസ് എടുക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന് പ്രതിയ്ക്ക് ആറ് മാസത്തെ തടവു ശിക്ഷയും, 10,000 ദിര്‍ഹം പിഴയും വിധിച്ചു. പ്രതി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമില്‍ ആക്കാനും ഉത്തരവിട്ടു.
Post Your Comments