കൊച്ചി: അഭിമന്യു കൊലക്കേസ് അന്വേഷണം മഹാരാജാസ് ക്യാമ്പസിലേക്കും. കേസിലെ മുഖ്യപ്രതി ഒളിവിലിരുന്നും വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടു. മഹാരാജാസ് കോളേജിലെ വനിതാ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപാതകം നടന്ന ദിവസവും അതിന് ശേഷവും മുഹമ്മദുമായി ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്യാംപസിലും നടത്താന്‍ തീരുമാനിച്ചത്.
ALSO READ: അഭിമന്യു വധം; 30 ലേറെ പ്രതികള്‍ കൊലപാതകത്തിന് പിന്നിൽ
അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൊലയാളി സംഘത്തിലെ ഒരാളെ കൂടി തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് റിഫ കൃത്യത്തില്‍ പങ്കെടുത്തുവെന്ന് പൊലീസ് വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതിയും മഹാരാജാസ് കോളേജിലെ ക്യാംപസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്‌റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നത്. മുഹമ്മദില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചെന്നാണ് സൂചന.
Post Your Comments