Latest NewsKerala

തിരുവനന്തപുരത്ത് സഹപാഠികളുടെ മുൻപിൽ എട്ടാം ക്ലാസുകാരൻ എലിവിഷം കഴിച്ചു: കുട്ടി അവശനിലയില്‍ ആശുപത്രിയിൽ

തിരുവനന്തപുരം: സഹപാഠികൾക്കു മുന്നിൽ എട്ടാം ക്ലാസുകാരൻ എലിവിഷം കഴിച്ചു. തിരുവനന്തപുരത്തെ മലയിൻകീഴിലെ ഒരു സ്‌കൂളിൽ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ പ്രഭാത ഭക്ഷണം കഴിക്കാൻ ബ്രേക്ക് കൊടുത്തപ്പോഴാണ് സംഭവം.

കേക്ക് രൂപത്തിലുള്ള എലിവിഷം കുട്ടി കഴിക്കുന്നത് കണ്ട മറ്റൊരു വിദ്യാര്‍ത്ഥി അധ്യാപികയെ വിവരമറിയിക്കുകയായിരുന്നു. അധ്യാപകർ ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. കുട്ടി അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button