Latest NewsKerala

നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

തിരുവനന്തപുരം: വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം. സെക്രട്ടറിയേറ്റ് മാർച്ചിന് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എബിവിപിയാണ് നാളെ (വ്യാഴാഴ്ച) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. അതോടൊപ്പം താനെ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് നാളെ ജില്ലാ കേന്ദ്രങ്ങളിലേക്ക് എബിവിപി മാർച്ച് നടത്തും.

ABVP

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം, വിശാൽ, ശ്യാം, സച്ചിൻ വധക്കേസുകൾ എൻഐഎ അന്വേഷിക്കണം, സർവകലാശാലകളിൽ വി.സി നിയമനം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു എബിവിപിയുടെ  സെക്രട്ടറിയേറ്റ് മാർച്ച്. ഇതിന് നേരെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. സംഭവത്തിൽ സംസ്ഥാന സെക്രട്ടറി പി ശ്യാംരാജ് ഉൾപ്പടെ 15 ഓളം പേർക്ക് പരിക്കേറ്റു.

Also read : ശക്തമായ കാറ്റിന് സാധ്യത; സംസ്ഥാനത്ത് ജാഗ്രത നിർദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button