Latest NewsGulf

സൗദി അറേബ്യയില്‍ കൂട്ടവധശിക്ഷ: ഏഴുപേരുടെ തലവെട്ടി

റിയാദ്•സൗദി അറേബ്യയില്‍ ഒറ്റ ദിവസം നടപ്പിലാക്കിയത് ഏഴുപേരുടെ വധശിക്ഷ. കൊലപാതകം, കവര്‍ച്ച, മയക്കുമരുന്ന് കടത്തുകേസുകളിലാണ് ശിക്ഷ.

ജിദ്ദയില്‍ പാകിസ്ഥാനി വെയര്‍ഹൗസ് ഗാര്‍ഡിനെ കൊലപ്പെടുത്തുകയും കവര്‍ച്ച ചെയ്യുകയും ചെയ്ത കേസില്‍ അഞ്ചുപേരുടെ തലയാണ് കഴിഞ്ഞദിവസം വെട്ടിയത്. വെയര്‍ഹൗസ് കൊള്ളയടിക്കുന്നതിനിടെ ഗാര്‍ഡിനെ കുത്തിക്കൊലപ്പെടുത്തുകയും അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്യുകയും ചെയ്ത അഞ്ച് സൗദികളുടേയും മൂന്ന് ചാഡ്‌ പൗരന്മാരുടെയും ശിക്ഷയാണ് നടപ്പിലാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

എന്നാണ് ഇവര്‍ കുറ്റം ചെയ്തതെന്ന് വ്യക്തമല്ല.

വടക്കന്‍ നഗരമായ തബൂക്കില്‍ മയക്കുമരുന്ന് കടത്തിയ കേസില്‍ ഒരു ഒരു ലബനീസ് പൗരന്റെയും കൊലപാതകക്കേസില്‍ ഒരു സൗദി പൗരന്റെയും വധശിക്ഷ കഴിഞ്ഞ ദിവസം നടപ്പിലാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇതോടെ 2018 ല്‍ ഇതുവരെ സൗദി അറേബ്യ നടത്തിയ വധശിക്ഷകളുടെ എണ്ണം 66 ആയി. 2017 ല്‍ 122 പേരുടേയും 2016 ല്‍ 144 പേരുടേയും വധശിക്ഷയാണ് രാജ്യം നടപ്പിലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button