Technology

നോക്കിയ X5 വിപണിയിൽ; സവിശേഷതകൾ ഇവയൊക്കെ

എച്ച്എംഡി ഗ്ലോബലിന്റെ നോക്കിയ X5 ചൈനയില്‍ അവതരിപ്പിച്ചു. 3ജിബി റാം/ 32 ജിബി സ്റ്റോറേജ്, 4 ജിബി റാം/ 64 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ടു വേരിയന്റുകളിലാണ് നോക്കിയ X5 എത്തുന്നത്. ഇവയ്ക്ക് യഥാക്രമം 999 ചൈനീസ് യുവാനും (ഏകദേശം 9,999 ഇന്ത്യന്‍ രൂപ) 1,399 ചൈനീസ് യുവാനും (ഏകദേശം 13,999 ഇന്ത്യന്‍ രൂപ )യും ആണ് വില. നൈറ്റ് ബ്ലാക്ക്, ബാള്‍ട്ടിക്ക് സീ ബ്ലൂ, ഗ്ലാസിയര്‍ വൈറ്റ് നിറങ്ങളില്‍ ലഭ്യമാകുന്ന ഫോൺ പ്യുവര്‍ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.

Read Also: ഈ മോഡൽ നോക്കിയ ഫോണുകൾ വാങ്ങുന്നവർക്ക് കിടിലൻ ഓഫറുമായി പേറ്റിഎം

മീഡിയടെക് ഹീലിയോ പി60 ഒക്ടാ-കോര്‍ SoC പ്രോസസറാണ് സ്മാര്‍ട് ഫോണിന് കരുത്ത് പകരുന്നത്. 13 മെഗാപിക്സലാണ് പിൻ ക്യാമറ. f/2.0 ആണിതിന്റെ അപേര്‍ച്ചര്‍. 5 മെഗാപിക്സലിന്റെതാണ് രണ്ടാമത്തെ ലെന്‍സ്‌. ഇരുക്യാമറകള്‍ക്കും താഴെയായി എല്‍ഇഡി ഫ്ലാഷ് ഉണ്ട്. എഐ ഇമേജ് ടെക്നോളജി, ബില്‍റ്റ് ഇന്‍ പോട്രയിറ്റ് ബാക്ക്ഗ്രൗണ്ട് ബ്ലര്‍, പോട്രയിറ്റ് സ്കിന്‍ മോഡ്, എച്ച്ഡിആര്‍ മോഡ് തുടങ്ങി നിരവധി സവിശേഷതകള്‍ ഈ ക്യാമറയ്ക്ക് നൽകിയിട്ടുണ്ട്. 3060 എംഎഎച്ച് ബാറ്ററി കപ്പാസിറ്റിയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ഇതിൽ 27 മണിക്കൂര്‍ ലൈഫ് ടൈം, 17.5 മണിക്കൂര്‍ ടോക്ക് ടൈം, 19.5 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്ക്, 5.8 മണിക്കൂര്‍ ഗെയിമിംഗ് അല്ലെങ്കില്‍ 12 മണിക്കൂര്‍ വിഡിയോ പ്ലേ ബാക്ക് എന്നിവ കമ്പനി അവകാശപ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button