
നോയിഡ: കെട്ടിടങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിനുള്ളില്‍ ഇനിയും ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്ന് സംശയിക്കുന്നു.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. അടുത്തകാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ആറു നില കെട്ടിടം സമീപത്തു നിര്‍മാണത്തിലിരുന്ന നാലുനില കെട്ടിടത്തിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു.
Read also:പ്രമുഖ മാധ്യമ പ്രവർത്തകൻ എന്‍.എസ് ബിജുരാജ് അന്തരിച്ചു
ദേശീയ ദുരന്തനിവാരണസേനയും ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. സംഭവത്തേക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്കാന് ജില്ലാ ഭരണകൂടത്തിനോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments