എയര്‍ടെല്ലിനും ജിയോക്കും വെല്ലുവിളിയുമായി ബിഎസ്‌എന്‍എല്‍. പ്രതിദിനം 20 ജിബി ഡാറ്റ ലഭിക്കുന്ന 491 രൂപയുടെ ബ്രോഡ്ബാന്‍ഡ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. 20 എം.ബി.പി.എസ് ആയിരിക്കും വേഗത. 20 ജിബി കഴിഞ്ഞാൽ ഒരു എം.ബി..പി.എസ് വേഗതയിൽ നിങ്ങൾക്ക് നെറ്റ് ഉപയോഗിക്കാം. കൂടാതെ ഇന്ത്യയില്‍ എവിടേക്കും ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാനും ഇതിലൂടെ സാധിക്കും.
നിലവിൽ 777 രൂപയുടെയും 1277 രൂപയുടെയും പ്ലാനുകള്‍ ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നു. പ്രതിമാസം സെക്കന്റില്‍ 50 എംബിപിഎസ് വേഗതയില്‍ 500 ജിബി ഡാറ്റ 777 രൂപയുടെ പ്ലാനിൽ ലഭിക്കുമ്പോൾ,100 എംബിപിഎസ് വേഗതയില്‍ 750 ജിബി ഡാറ്റയായിരിക്കും 1277 രൂപയുടെ പ്ലാനിൽ ലഭിക്കുക. ബ്രോഡ്ബാന്‍ഡ് മേഖലയില്‍ ബി.എസ്.എന്‍.എല്ലാണ് മുന്നിട്ടുനില്‍ക്കുന്നത്. തൊട്ടുപിന്നില്‍ എയര്‍ടെൽ. ഇനി ജിഗാഫൈബര്‍ സര്‍വീസുമായി ജിയോ കൂടി എത്തിയാല്‍ ഇനി ബ്രോഡ്ബാന്‍ഡ് രംഗത്ത് നിരവധി ഓഫാറുകൾ ലഭിക്കുമെന്നാണ് ടെലികോം മേഖലയില്‍ നിന്നുള്ള വിവരം.
Also read : നിങ്ങളുടെ മാതാപിതാക്കൾക്ക് തീർച്ചയായും പറഞ്ഞു കൊടുക്കേണ്ട മൊബൈൽ സ്കാം ടിപ്പുകൾ
Post Your Comments