പാരിസ്: ദേശീയ ടീമിനുവേണ്ടി കളിക്കുമ്പോള്‍ കിട്ടുന്ന പ്രതിഫലത്തില്‍ നിന്ന് കൈലിയന്‍ എംബാപ്പെ ഒരു ചില്ലിക്കാശ് പോലുമെടുക്കാറില്ല. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക മുഴുവന്‍ വൈകല്യമുള്ള കുട്ടികളുടെ പഠനത്തിന് വേണ്ടിയാണ് എംബാപ്പെ ഉപയോഗിക്കുന്നത്. ലോകകപ്പില്‍ തനിക്ക് കിട്ടിയ പണവും താരം ഇവർക്ക് സംഭാവന ചെയ്തിരിക്കുകയാണ്. ഏകദേശം മൂന്നു കോടി 42 ലക്ഷം രൂപയാണ് എംബാപ്പെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത്. ലോകകപ്പിലെ ഓരോ മത്സരത്തിനും 15 ലക്ഷം രൂപ വീതമാണ് എംബാപ്പെയ്ക്ക് പ്രതിഫലമായി ലഭിച്ചത്.
Read Also: ഗോള്‍ഡന്‍ ബൂട്ട് ഹരി കെയ്‌ന്, ഗോള്‍ഡന്‍ ബോള്‍ മോഡ്രിച്ചിന്, യുവതാരം എംബാപെ
Post Your Comments