Latest NewsKerala

എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: എബിവിപി മാര്‍ച്ചില്‍ സംഘര്‍ഷം. ബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അഭിമന്യൂ വധക്കേസിലെ പ്രതികളെ പോലീസ് സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് എബിവിപി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതിന് പിന്നാലെ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.

Also Read : എബിവിപിക്ക് എതിരായ ക്യാമ്പയിനില്‍നിന്നും കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ പിന്മാറി

അഭിമന്യൂ കൊലക്കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് സംരക്ഷണം ഒരുക്കുകയാണെന്നായിരുന്നു എബിവിപിയുടെ ആക്ഷേപം. കേസിലെ മുഖ്യപ്രതികളെ എത്രയും വേഗം പിടികൂടണമെന്നും എസ്ഡിപിഐ എന്ന ഭീകര സംഘടനയെ നിരോധിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. സംഘര്‍ഷത്തില്‍ പ്രവര്‍ത്തകരില്‍ ചിലര്‍ക്ക് നേരിയ പരിക്കേറ്റു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button