കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി മുഹമ്മദ് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി അഭിമന്യു വിന്റെ പിതാവ് രംഗത്ത്. മുഖ്യപ്രതി അറസ്റ്റിലായതിൽ സന്തോഷമുണ്ടെന്നും . പ്രതിക്ക് കടുത്ത ശിക്ഷ നൽകിയില്ലെങ്കിൽ അഭിമന്യുവിന് മോക്ഷം ലഭിക്കില്ലെന്നും പിതാവ് മനോഹരൻ പറഞ്ഞു. മാത്രമല്ല തന്റെ മകൻ അഭിമന്യു കേരളത്തിന്റെ മകനാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read also:വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു; ; സംഭവത്തിൽ ദുരൂഹത
ഇന്ന് രാവിലെയാണ് മുഖ്യപ്രതിയായ അരൂക്കുറ്റി സ്വദേശി മുഹമ്മദ് പോലീസിന്റെ പിടിയിലാകുന്നത്. ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റും മൂന്നാം വർഷ അറബിക് വിദ്യാർഥിയുമാണ് മുഹമ്മദ് . പുലർച്ചെ കാസർകോട് – മംഗലാപുരം അതിർത്തിയിൽനിന്നാണ് മുഹമ്മദ് പിടിയിലായത്. കൊലപാതകത്തിനു ശേഷം ബെംഗളൂരുവിലായിരുന്ന മുഹമ്മദിന്റെ ഫോൺ കോളുകൾ പിന്തുടർന്നാണു കർണാടക അതിർത്തിയിൽ നിന്നു ഇയാളെ പോലീസ് പിടികൂടിയത്.
Post Your Comments