കൊട്ടാരക്കര : വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. കിഴക്കേ കല്ലട ഉമ്മിണി അയ്യത്ത് വീട്ടിൽ മധു-സുനിത ദമ്പതികളുടെ മകനും പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാഥിയുമായ മജീഷ്(15) ആണ് മരിച്ചത്.
പുത്തൂർ പഴവറയിൽ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലിൽ താമസിച്ച് പടിക്കുകയായിരുന്ന മജീഷിന് മൂന്ന് ദിവസം മുൻപ് സ്കൂളിൽ നിന്ന് വീണു പരിക്കേറ്റിരുന്നു. ഹോസ്റ്റൽ അധികൃതർ എസ്എൻ പുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. എന്നാൽ കാലിന് വേദന കൂടിയപ്പോൾ അമ്മ സുനിതയെ ഹോസ്റ്റലിൽ വരുത്തി ഒപ്പംവിട്ടു. ശേഷം മകനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം ഡോക്ടറുടെ നിർദേശത്തെ തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് ഇന്നലെ 11 മണിയോടെ ജില്ലാ ആശുപത്രിയിലെ ഓർത്തോ വിഭാഗം ഡോക്ടറെ കണ്ടു. എക്സ്റേ എടുത്ത ശേഷം വീണ്ടും ഡോക്ടറെ കാണാൻ കാത്തിരുന്നപ്പോൾ മജീഷ് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയതോടെ പുത്തൂർ പോലീസ് കേസെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തും. ഇതിനുശേഷമേ മരണകാര്യത്തിൽ വ്യക്തത കൈവരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
Also read : വ്യോമസേന വിമാനം തകര്‍ന്നുവീണു; പൈലറ്റ് കൊല്ലപ്പെട്ടു
Post Your Comments