ചെന്നെ: ക്ഷേത്രദര്‍ശനത്തിനെത്തിയ വിദേശവനിതയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇരുപത്തൊന്നുകാരിയായ റഷ്യൻ വനിതയെ ആറു പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. തുടർന്ന് പ്രതികളിൽ ഒരാളാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രി അധികൃതരാണ് പീഡനവിവരം തിരുവണ്ണാമല പോലീസില്‍ അറിയിച്ചത്. യുവതിയെ ആശുപത്രിയിലെത്തിച്ച ആളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു മാസം മുമ്പാണ് യുവതി തമിഴ് നാട്ടിൽ എത്തിയത്. ഇവരുടെ ഗൈഡായി കൂടെയുണ്ടായിരുന്നതായി പ്രതി പോലീസിന് മൊഴിനൽകി.
യുവതിയെ താന്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തിയതല്ലെന്നാണ് ഇയാളുടെ മൊഴി. യുവതി സ്വന്തം ഇഷ്ടപ്രകാരം തന്നെയും സുഹൃത്തുക്കളേയും അപ്പാര്‍ട്ട്‌മെന്റിലേക്ക് ശനിയാഴ്ച വിളിച്ചുവരുത്തുകയായിരുന്നെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. ഞായറാഴ്ച രാവിലെ താന്‍ പുറത്തുപോയി തിരികെയെത്തിയപ്പോള്‍ യുവതിയെ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നുവെന്നും മൊഴി നല്‍കി.
Read also:ദേവസ്വം ബോർഡ് അധികാരത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി
എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം യുവതി ക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി. യുവതിയുടെ ശരിരത്തില്‍ മുറിവുകളുമുണ്ട്. കൂടുതൽ പ്രതികൾക്കായുള്ള പോലീസ് അന്വേഷണം ഊർജിതമാക്കി.
Post Your Comments