Latest NewsIndiaLife Style

ശരീഅത്ത് നിയമത്തിന്റെ പേര് പറഞ്ഞ് ഭർതൃപിതാവിനൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ചു: പരാതിയുമായി യുവതി

ലഖ്‌നൗ: ശരീഅത്ത് നിയമത്തിന്റെ പേരില്‍ മുസ്ലിം യുവതിയോട് ക്രൂരമായി പെരുമാറിയെന്ന് ആരോപണം. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ യുവതി പരാതി നൽകി. യുവതിയെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയ ഭര്‍ത്താവ് വീണ്ടും വിവാഹം ചെയ്യാന്‍ വേണ്ടിയാണ് ഈ ക്രൂരത കാട്ടിയതെന്നാണ് റിപ്പോർട്ട്. എതിര്‍ത്തപ്പോള്‍ ശരീഅത്ത് നിയമത്തെ എതിര്‍ത്തുവെന്നും ഇസ്ലാമില്‍ നിന്ന് പുറത്തുപോകുമെന്നും ഭീഷണിപ്പെടുത്തി. വഴങ്ങിയില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി ഇതോടെയാണ് യുവതി പോലീസില്‍ പരാതിപ്പെട്ടത്.

ഭര്‍ത്താവിന്റെ പിതാവിനൊപ്പം മാത്രമല്ല ഭർതൃസഹോദരനൊപ്പം കിടക്ക പങ്കിടാനും നിര്ബന്ധിച്ചതായി യുവതി പറയുന്നു. ഇടക്കെട്ടു കെട്ടുക എന്ന നിയമത്തിന്റെ പേരിൽ പലതവണ യുവതിക്ക് ഈ ക്രൂരത അനുഭവിക്കേണ്ടി വന്നതായി യുവതി ആരോപിക്കുന്നു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് വിവാദമായ സംഭവം. ഷബീന എന്ന യുവതി ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ്. പല തവണ വിവാഹ മോചനം ചെയ്യപ്പെട്ട ഷബീന നിരവധി പുരുഷന്‍മാരെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്നാണ് പരാതി.

നേരത്തെ മുത്തലാഖ് ചൊല്ലിയാണ് ഭര്‍ത്താവ് ഷബീനയെ വിവാഹ മോചനം നടത്തിയത്. വീണ്ടും ഇയാള്‍ക്ക് ഷബീനയെ വിവാഹം ചെയ്യണമെന്ന് തോന്നി. ഇതിന് വേണ്ടിയാണ് ഭര്‍തൃപിതാവിനെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചത്. പിന്നീട് ഭര്‍തൃപിതാവ് വിവാഹ മോചനം നടത്തിയ ശേഷം ആദ്യ ഭര്‍ത്താവായ മകന്‍ വീണ്ടും വിവാഹം ചെയ്യുകയായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഷബീനയെ ഭര്‍ത്താവ് വീണ്ടും വിവാഹ മോചനം നടത്തി.

ശേഷം ഇയാള്‍ക്ക് വീണ്ടും വിവാഹം കഴിക്കണമെന്ന് തോന്നി. ഇത്തവണ നിക്കാഹ് ഹലാലാകുന്നതിന് വേണ്ടി ഭര്‍ത്താവിന്റെ സഹോദരനുമായി വിവാഹം നടത്താന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനെ ഷബീന എതിര്‍ക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. സമാന അനുഭവം നേരിട്ട മറ്റൊരു യുവതിയായ നിദയുമായാണ് ഇവർ പരാതി നൽകിയത്. കേസെടുത്ത കാര്യം സിറ്റി പോലീസ് സൂപ്രണ്ട് അഭിനന്ദന്‍ സിങ് സ്ഥിരീകരിച്ചു.

അന്വേഷണം തുടരുകയാണെന്നും ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ സാധിക്കില്ലെന്നും എസ് പി പറഞ്ഞു. എന്നാല്‍, നിദയും ഷബീനയും ആരോപണം ഉന്നയിച്ചിരിക്കുന്നത് മാധ്യമശ്രദ്ധ ലഭിക്കാന്‍ വേണ്ടിയാണെന്ന് ബറേലിയിലെ ശിഖാര്‍ ഇമാം മുഫ്തി ഖുര്‍ഷിദ് ആലം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button