കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ പീഡനക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ വാഗ്ദാനവുമായി ബിഷപ്പിന്റെ ദൂതന്‍മാര്‍ രംഗത്ത്. പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് വന്‍ വാഗ്ദാനങ്ങളുമായാണ് ബിഷപ്പിന്റെ സഹോദരനും രണ്ടു ധ്യാനഗുരുക്കളുമാണു വാഗ്ദാനങ്ങളുമായി കന്യാസ്തീയുടെ സഹോദരനെ സമീപിച്ചത്. രംഗത്തെത്തിയിരിക്കുന്നത്. കേസ് പിന്‍വലിക്കാന്‍ കന്യാസ്ത്രീയുടെ സഹോദരന് അഞ്ചുകോടി രൂപയും കൂടാതെ പരാതിക്കാരിയായ കന്യാസ്ത്രീയെ മദര്‍ ജനറല്‍ പദവിയിലേക്ക് ഉയര്‍ത്താമെന്നുമാണ് വാഗ്ദാനങ്ങള്‍.
Also Read : ബിഷപ്പിന്റെ ചെയ്തികള്‍ എഴുതാന്‍ പോലും അറയ്ക്കുന്നത്; കന്യാസ്ത്രീ കര്‍ദിനാളിനു നല്‍കിയ പരാതിയിങ്ങനെ
കഴിഞ്ഞ 13-നാണ് ദൂതന്‍മാര്‍ കന്യാസ്ത്രീയുടെ സഹോദരനെ സമീപിച്ചത്. ഫ്രാങ്കോയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടായിരുന്ന സിസ്റ്റര്‍ നീന റോസാണ് ആലഞ്ചേരിക്കു പരാതി നല്‍കിയത്. സിസ്റ്റര്‍ നീനയുടെ ബന്ധുവായ വൈദികനുമായി ചേര്‍ന്ന് ഉജ്ജയിന്‍ ബിഷപ് സെബാസ്റ്റിയന്‍ വടക്കേല്‍ മുഖേനയാണു പരാതിയുമായി കര്‍ദിനാളിനെ സമീപിച്ചത്. കഴിഞ്ഞ നവംബര്‍ 17-നു നീനയും മറ്റൊരു സിസ്റ്ററായ അനുപമയുടെ പിതാവും ചേര്‍ന്നു കര്‍ദിനാളിനു നേരിട്ടു പരാതി നല്‍കിയത്.
അതേസമയം ബിഷപ് തന്റെ ഫോണിലേക്ക് അസമയങ്ങളില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചിരുന്നെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും കന്യാസ്ത്രീ നേരത്തേ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കന്യാസ്ത്രീ കഴിഞ്ഞ വര്‍ഷം ജൂെലെ 17-നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു നല്‍കിയ പരാതിക്കത്ത് ഇപ്പോള്‍ പുറത്തുവന്നു.
ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കന്യാസ്ത്രീ രേഖാമൂലം കര്‍ദിനാളിനു പരാതി നല്‍കിയതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 2017 ജൂെലെ 11ന് കന്യാസ്ത്രീ കര്‍ദിനാളിനു നല്‍കിയ പരാതിയാണ് പുറത്തായിരിക്കുന്നത്. ബിഷപ് നേരിട്ടും ഫോണ്‍ സംഭാഷണങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും അപമാനിക്കുന്നതായി പരാതിയിലുണ്ട്. എഴുതി നല്‍കാന്‍ കഴിയാത്ത വിധമാണു ബിഷപിന്റെ ചെയ്തികളെന്നും കര്‍ദിനാളിനു നല്‍കിയ പരാതിയില്‍ കന്യാസ്ത്രീ വിവരിച്ചിരുന്നു.
Post Your Comments